കുട്ടനാട്: വാടകക്കുടിശ്ശിക ചോദിച്ചതിന് ഉടമസ്ഥനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആധാരമെഴുത്തുകാരനില്‍നിന്ന് മാരകായുധങ്ങള്‍ പിടികൂടി. എയര്‍ഗണ്‍, പെല്ലറ്റിട്ട് ഉപയോഗിക്കുന്ന തരത്തിലുള്ള പിസ്റ്റള്‍, 'എസ്' ആകൃതിയിലുള്ള കത്തി എന്നിവയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാങ്കരയില്‍ ആധാരമെഴുത്തുകേന്ദ്രം നടത്തുന്ന കണ്ണാടി സ്വദേശി കൊച്ചുതുണ്ടിയില്‍ ആര്‍. ഹരേഷ്കുമാര്‍ (50) പിടിയിലായി. ഒന്നാങ്കര സുരാജ്ഭവനില്‍ രാജേന്ദ്രന്‍ (രാജു) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുളിങ്കുന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കെണ്ടടുത്തത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: മൂന്നുവര്‍ഷമായി രാജുവിെൻറ വീടിനോട് ചേര്‍ന്ന മുറിയിലാണ് ഹരേഷ്കുമാറിെൻറ ആധാരമെഴുത്ത് ഒാഫിസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിെൻറ വാടക മുടങ്ങിയിട്ട് മാസങ്ങളായി. വാടക കുടിശ്ശിക ചോദിച്ചതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ വീടിനുമുന്നിൽ വെച്ച് തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഹരേഷ്‌കുമാര്‍ രാജുവിനുനേെര തോക്കുചൂണ്ടി ഭീഷണി മുഴക്കി. തുടര്‍ന്ന് കാറില്‍ കയറി കടന്നുകളഞ്ഞു. രാജുവിെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കുട്ടനാട് സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തുനിന്ന് ഹരേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 'എസ്' കത്തിയും പിസ്റ്റളും വാഹനത്തില്‍നിന്ന് എയര്‍ ഗണ്ണും പിടികൂടുകയായിരുന്നെന്ന് പുളിങ്കുന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ എസ്. നിസാം പറഞ്ഞു. തോക്കുകള്‍ കൂടുതല്‍ പരിശോധനക്ക് വിദഗ്ധര്‍ക്ക് കൈമാറും. ഇയാള്‍ക്കെതിരെ ലൈസന്‍സില്ലാതെ തോക്ക് കൈവശം െവച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.