കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ.പി. ഹോര്മിസിെൻറ ജന്മശതാബ്‌ദി സമ്മേളനം 18ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നിന് മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ ചേരുന്ന സമ്മേളനം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍ സുപ്രിം കോടതി ജഡ്‌ജി ജസ്‌റ്റിസ് സിറിയക് ജോസഫ് അനുസ്മരണപ്രഭാഷണം നടത്തും. സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനും പ്രമുഖ എഴുത്തുകാരനുമായ സേതു മുഖ്യ പ്രഭാഷണം നടത്തും. ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ശാലിനി പുസ്തകം പ്രകാശനം െചയ്യും. ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, എക്‌സിക്യൂട്ടിവ് ഫോറം, റിട്ടയേര്‍ഡ് ഓഫിസേഴ്‌സ് ഫോറം, കെ.പി. ഹോര്‍മീസ് എജുക്കേഷൻ ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ആഘോഷം നടത്തുന്നത്. വാർത്ത സമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ മുൻ പ്രസിഡൻറ് ടോം തോമസ്, ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍, ജോർജ് സി. ചാക്കോ, കെ.ടി. തോമാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.