പള്ളിക്കര: ഹർത്താൽ രഹിത കേരളത്തിെൻറ ഭാഗമായി 16ന് പള്ളിക്കരയിലെ മർച്ചൻറ്സ് അസോസിയേഷെൻറ കീഴിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്ന് പ്രസിഡൻറ് സിജി ബാബുവും ജനറൽ സെക്രട്ടറി സണ്ണി വർഗീസും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പൊലീസിനോടും കലക്ടറോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്. രാവിലെ 8.30ന് കുടുംബസമേതമെത്തി വ്യാപാരികൾ കടകൾ തുറക്കും. ഹർത്താൽരഹിത കേരളത്തിനായി 18 നവസന്ദേശ കൂട്ടയോട്ടം സംഘടിപ്പിക്കും. അമ്പലപ്പടിയിൽ കൂട്ടയോട്ടം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ല പ്രസിഡൻറ് പി.എ.എം ഇബ്രാഹീം ഉദ്ഘാടനം ചെയ്യും. പെരിങ്ങാലയിലും അമ്പലപ്പടിയിലും വർഷങ്ങളായി ഹർത്താൽ ദിനത്തിൽ കടകൾ പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയെന്നോണം പള്ളിക്കരയിലും കടകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ വിവിധ രാഷ്ട്രീയപാർട്ടികളോട് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ കേരളത്തിൽ സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി 99 ഹർത്താലുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 38 എണ്ണവും കൊലപാതകവുമായി ബന്ധപ്പെട്ടവയാണ്. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തിന് 900 കോടി രൂപ നഷ്ടം സംഭവിക്കുന്നുെണ്ടന്നും നേതാക്കൾ പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയുംമൂലം വ്യാപാരികൾ ദുരിതം അനുഭവിക്കുകയാണ്. ഇതിന് പിന്നാലെ ഇത്തരം ഹർത്താലുകളും വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇതിനോടകം ഹർത്താലിനെതിരെ ആറ് കോർണർ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. ക്ലബുകൾ, റോട്ടറി ക്ലബുകൾ, സാമൂഹിക-രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരെയെല്ലാം കണ്ട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. നവ സന്ദേശ കൂട്ടയോട്ടത്തിെൻറ ഭാഗമായി 17ന് 28 കവലകളിൽ ബോധവത്കരണ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമെന്നും 18ന് നടക്കുന്ന കൂട്ടയോട്ടത്തിൽ 2000ത്തിൽപരം പേരെ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പി.കെ. ഷിഹാബ്, പി.ജെ. ജോസ്, ബൈജു ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കിഴക്കമ്പലം-പള്ളിക്കര റോഡിന് ശാപമോക്ഷമാകുന്നു; രണ്ട് വർഷത്തിനുശേഷം നിർമാണം ആരംഭിച്ചു കിഴക്കമ്പലം: കിഴക്കമ്പലം -പള്ളിക്കര റോഡിന് ശാപമോഷം. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. പൊയ്യക്കുന്നം ശുദ്ധജല പദ്ധതിയുടെ ഭാഗമായാണ് കിഴക്കമ്പലം പൊയ്യക്കുന്നം മുതൽ പെരിങ്ങാല വരെ ഭാഗങ്ങൾ കുത്തിപ്പൊളിച്ചത്. കിഴക്കമ്പലം അന്ന ജങ്ഷൻ മുതൽ പള്ളിക്കര അച്ചപ്പൻകവല വരെ പൂർണമായും തകർന്നു. ചെറിയ വാഹനംപോലും പോകാത്ത തരത്തിൽ റോഡ് തകർന്നിട്ടും പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. മഴ ശക്തമായതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചളിയും വെള്ളവും നിറഞ്ഞ് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ കഴിയാതായതോടെ റോഡ് ഉപരോധം ഉൾപ്പെടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. പള്ളിക്കര അച്ചപ്പൻകവല മുതൽ അന്ന ജങ്ഷൻ വരെ റോഡിെൻറ നിർമാണമാണ് ആരംഭിച്ചത്. നിർമാണത്തിന് 2.30 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, നിലവാരം കുറഞ്ഞ പൈപ്പുകൾ ഇട്ടതിനാൽ കിഴക്കമ്പലത്തും സമീപത്തും പൈപ്പ് പൊട്ടൽ സ്ഥിരം സംഭവമാണ്. പൈപ്പ് സ്ഥാപിക്കൽ ജോലികളുടെ നിർമാണത്തിലെ അപാകതയാണ് പൊട്ടാൻ കാരണമെന്ന് ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുണമേന്മ കുറഞ്ഞ പൈപ്പിടൽമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഇതിനെതിരെ നടപടികളൊന്നും ഉണ്ടായിട്ടുമില്ല. പടം. കിഴക്കമ്പലം പള്ളിക്കര റോഡിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു ( road)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.