സി.പി.എം നേതൃത്വത്തിൽ ദലിതന്​ അയിത്തം ^കുമ്മനം

സി.പി.എം നേതൃത്വത്തിൽ ദലിതന് അയിത്തം -കുമ്മനം ചേർത്തല: ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അവസരം നൽകിയെങ്കിലും ദലിത് സമൂഹത്തോട് സി.പി.എം നേതൃത്വം അയിത്തം തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. പാർട്ടി നേതൃത്വത്തിലെങ്ങും ദലിത് വിഭാഗത്തിൽപ്പെട്ടവരെ കാണാനില്ല. അവരെ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുകയാണ്. സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ക്ഷേത്രത്തിലും പട്ടികജാതിക്കാരെ ശാന്തിക്കാരാക്കാത്തവരാണ് മനുഷ്യസ്നേഹത്തെക്കുറിച്ച് പറയുന്നത്. ജനരക്ഷായാത്ര സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രക്ക് സ്വീകരണം ലഭിച്ചു. ചേർത്തലയിൽ സമ്മേളനം കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍സിങ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സാനു സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡൻറ് അവിനാശ് റായി ഖന്ന, എന്‍. ഗണേഷ് എം.പി, കൈലാസ് വിജയ് വര്‍ഗ്യ, അനില്‍ബെന്‍ ഗാംഗുലി, ചന്ദ്രശേഖര്‍, സുബ്രാത് പഠക്, എ.എന്‍. രാധാകൃഷ്ണന്‍, ആര്‍. പൊന്നപ്പന്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ.കെ. പൊന്നപ്പന്‍, പി.എസ്. രാജീവ്, സുമംഗലി മോഹന്‍, ടി. സജീവ്‌ലാല്‍, അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.