ശുചീകരണ യജ്ഞത്തിന് തുടക്കം

ആലങ്ങാട്: പാനായിക്കുളം എവർഗ്രീൻ െറസിഡൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ കുറിച്ചു. പ്രദേശത്തെ റോഡുകളുടെ വശങ്ങളിൽ മാലിന്യം തള്ളൽ പതിവാണ്. അസോസിയേഷൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻറ് കെ. ബാവ, അനിൽകുമാർ നല്ലേടത്ത്, എം.എ. സഗീർ, സുബൈർ പടിഞ്ഞാക്കര, സലിം വലിയങ്ങാടി എന്നിവർ നേതൃത്വം നൽകി. അസോസിയേഷ‍​െൻറ പരിധിയിലെ എല്ലാ റോഡിലും നൈറ്റ് വിഷൻ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. കാമറ സ്ഥാപിക്കാനാവശ്യമായ ധന സമാഹരണത്തി​െൻറ ഉദ്ഘാടനവും പ്രസിഡൻറ് ഡോ. മുഹമ്മദ് അസ്‌ലം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.