must ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷെൻറ നടപടിക്ക് എതിരെ പ്രതിപക്ഷം. എന്നാൽ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർകൂടി വിമർശനവുമായി രംഗത്തു വന്നത് ബി.ജെ.പിക്ക് തിരിച്ചടിയായി. ഭരണകക്ഷിയായ ബി.ജെ.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കമീഷന് മേൽ സമ്മർദം ചെലുത്തിെയന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നടപടി വിചിത്രമാണെന്ന് സി.പി.എം പി.ബിയും പ്രസ്താവിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ വശത്താക്കാനുള്ള പ്രഖ്യാപനങ്ങൾ ഗാന്ധിനഗറിൽ വൻ റാലി നടത്തി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനായാണ് തീയതി പ്രഖ്യാപിക്കാതിരിക്കാൻ സമ്മർദം ചെലുത്തിയതെന്നാണ് കോൺഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമീഷൻറ നടപടി സംശയം ജനിപ്പിച്ചുവെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ എസ്.വൈ. ഖുറൈശി പറഞ്ഞു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുകയെന്നതിന് വിരുദ്ധമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിമാചലിെൻറ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും ഗുജറാത്തിേൻറത് പ്രഖ്യാപിക്കാതിരിക്കാനുമുള്ള സമ്മർദം എന്തായിരുന്നു. ഇതിന് വ്യക്തമായ ന്യായീകരണം വേണമെന്നും അദ്ദേഹം തുറന്നടിച്ചു. ഹിമാചൽപ്രദേശ് സംസ്ഥാനത്തിെൻറ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡിസംബർ 18 വരെ പ്രഖ്യാപിക്കില്ലെന്ന് കമീഷൻ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയ സി.പി.എം, ഗുജറാത്ത് തെരെഞ്ഞടുപ്പ് ആ തീയതിക്ക് മുമ്പ് പൂർത്തീകരിക്കുമെങ്കിൽ തെരഞ്ഞെടുപ്പ് നടപടി ചട്ടം അവിടെയും പ്രാബല്യത്തിൽ വരേണ്ടതേല്ലയെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.