സ്വകാര്യ ബസിടിച്ച് പോസ്​റ്റ്​ ഒടിഞ്ഞു

ആലുവ: തോട്ടക്കാട്ടുകര- കടുങ്ങല്ലൂർ റോഡിൽ സ്വകാര്യ ബസിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും വൈദ്യുതി സ്തംഭനത്തിനും ഇടയാക്കി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ആലുവയിൽനിന്നും എടയാറിലേക്ക് പോയ സ്വകാര്യ ബസാണ് കോൺക്രീറ്റ് പോസ്റ്റിൽ തട്ടിയത്. പോസ്റ്റി​െൻറ അടിഭാഗം ഒടിഞ്ഞ് റോഡിലേക്ക് പൂർണമായി ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടൻ നഗരസഭ കൗൺസിലർ ശ്യാം പത്മനാഭൻ ഇടപ്പെട്ട് വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് വൈകീട്ട് നാല് മണിയോടെ പോസ്റ്റ് നീക്കിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. EA IMG_2415 caption.....തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ സ്വകാര്യ ബസിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.