ആലുവ: ബാബുസ്സലാം ഉംറ സർവിസിെൻറ ഇൗ വർഷത്തെ ആദ്യ ഉംറ സംഘം ബുധനാഴ്ച സൗദി എയർലൈൻസിൽ യാത്രതിരിച്ചു. അമീർ മുഹമ്മദ് ഷഫീഖ് നഇൗമിയുടെ നേതൃത്വത്തിലാണ് യാത്ര. അഹ്മദുൽ ബദവി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. എയർലൈൻസ് സീനിയർ കസ്റ്റമർ റപ്രസേൻററ്റിവ് ഒാഫിസർ സെൽവരാജൻ ഹാജിമാർക്കുള്ള രേഖകൾ കൈമാറി. ബാബുസ്സലാം ഡയറക്ടർ അബ്ബാസ് നദ്വി യാത്രക്കാർക്ക് നിർദേശം നൽകി. അമീറുമാരായ മുഹമ്മദാലി ഫൈസി, ഇസ്മായിൽ സഖാഫി, അബൂബക്കർ അഹ്സനി, അഷ്റഫ് സഖാഫി, അലി സഅദി, സലീം അൽഹസനി എന്നിവർ പെങ്കടുത്തു. അടുത്ത ബാച്ച് ഇൗ മാസം 30, നവംബർ നാല് തീയതികളിലും റബീഉൽ അവ്വൽ 12ന് മദീനയിൽ സംഗമിക്കുന്ന ബാച്ചുകൾ നവംബർ 20നും ഉണ്ടാകും. ഫോൺ: 9961499033, 9946440988.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.