കൊച്ചി: ഓട്ടോ ടാക്സി തൊഴിൽ സംരക്ഷണ സമിതി പ്രതിഷേധ ധർണ നടത്തി. ഓൺലൈൻ ടാക്സി ഡ്രൈവർമാർ, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഓട്ടോ- ടാക്സി ഡ്രൈവർമാരെ മർദിച്ചതിലും റെയിൽേവ സ്റ്റേഷനുകളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്ക് പ്രത്യേക ടാക്സി ബേ അനുവദിക്കാനുള്ള നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് സൗത് റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി. മിനി ധർണ ഉദ്ഘാടനം ചെയ്തു. കേരള ട്രാവൽ ഓപറേേറ്റഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ബിനു വർഗീസ്, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി സൈമൺ ഇടപ്പള്ളി, എം.ജെ. ടിറ്റോ, ജോൺ പറപ്പിള്ളി എന്നിവർ സംസാരിച്ചു. അണ്ടർ 17 ലോകകപ്പ്; രണ്ട് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ് കൊച്ചി: അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ച് രണ്ട് ട്രെയിനുകൾക്ക് എറണാകുളം ടൗൺ (നോർത്) സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. രാത്രി 9.43ന് എത്തുന്ന തിരുവനന്തപുരം---ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസ് 18നും, വൈകുന്നേരം 4.05ന് എത്തുന്ന മംഗളൂരു--നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 22നും സ്റ്റേഷനിൽ നിർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.