സോളാർ കമീഷൻ റിപ്പോർട്ട് പൂർണമായും പുറത്തുവിടണം --എ.എ. അസീസ് ആലപ്പുഴ: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിെൻറ പൂര്‍ണരൂപം പുറത്തുവിടണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. എൽ.ഡി.എഫ് സര്‍ക്കാറിന് താൽപര്യമുള്ള ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട് യു.ഡി.എഫ് നേതാക്കളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. സ്ത്രീസംവരണ ബില്‍ പാര്‍ലമെൻറില്‍ ഉടൻ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. െഎക്യ മഹിള സംഘം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടിയമ്മ പൊടിക്കളം അധ്യക്ഷത വഹിച്ചു. സി. രാജലക്ഷ്മി, സിസിലി, ലേഖ മോഹനചന്ദ്രന്‍, രാജി സുകുമാരന്‍, സുനിത, ബി. രാജശേഖരന്‍, കെ. സണ്ണിക്കുട്ടി, അനില്‍ ബി. കളത്തില്‍, എസ്.എസ്. ജോളി, പി. രാമചന്ദ്രന്‍, സി.എസ്. രമേശന്‍ എന്നിവര്‍ സംസാരിച്ചു. ചുമട്ടുതൊഴിലാളി യൂനിയൻ കൺെവൻഷൻ ആലപ്പുഴ: തരംതാണ രാഷ്ട്രീയമാണ് അധികാരത്തിെൻറ മുഷ്ക് ഉപയോഗിച്ച് സി.പി.എം നടത്തുന്നതെന്നും അതുകൊണ്ടൊന്നും കോൺഗ്രസിനെ തളർത്താൻ കഴിയിെല്ലന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്. ചുമട്ടുതൊഴിലാളി യൂനിയൻ (വക്ത) പ്രത്യേക കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ നേടിയെടുത്ത വിശ്വാസ്യത ഒരു കമീഷൻ റിപ്പോർട്ടിെൻറ പേരിൽ തകരുന്നതല്ല. കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കി ബി.ജെ.പിക്ക് പരവതാനി വിരിക്കാനുള്ള സി.പി.എമ്മിെൻറ ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ സെക്രട്ടറി എൻ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഇന്ധന വില കുറക്കണം -കൺസ്യൂമർ ഫെഡറേഷൻ ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന വില കുറക്കണമെന്ന് കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള. സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന ട്രഷറർ ജോസ് ടി. പൂന്നിച്ചിറ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുരുവിള മാത്യു, ഹക്കിം, മുഹമ്മദ് രാജ, ജയിംസ് കലാവടക്കൻ, കരുണാകരൻ നായർ, മൈഥിലി പദ്മനാഭൻ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ രക്ഷാധികാരിയായി വിജിലൻസ് കമ്മിറ്റിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.