പള്ളിക്കര: നാടൊരുമിച്ചപ്പോൾ നാട്ടിൻപുറത്തെ തോട്ടിലെ മാലിന്യം നീങ്ങി. ഏഴു കിലോമീറ്ററോളം നീളമുള്ള തോടാണ് വൃത്തിയാക്കിയത്. പഴന്തോട്ടത്തുനിന്ന് ആരംഭിച്ച് ഇൻഫോപാർക്കിന് സമീപത്ത് അവസാനിക്കുന്ന ഏഴു കിലോമീറ്ററോളം ദൂരമുള്ള വെമ്പിള്ളി പനമ്പേലിത്താഴം മനക്കേക്കര വലിയതോടാണ് മോറയ്ക്കാലയിലെ സൺറൈസ് െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ വൃത്തിയാക്കിയത്. മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലായിരുന്നു തോട്. മാലിന്യം നിറഞ്ഞതുമൂലം തുണി കഴുകലും നാട്ടുകാരുടെ തോട്ടിലെ കുളിയുമെല്ലാം നിലച്ചിരുന്നു. മഴക്കാലത്ത് ഒഴുകിയെത്തിയ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മരക്കൊമ്പുകളും നിറഞ്ഞ് വലിയതോടിലെ നീരൊഴുക്ക് നിലച്ച സാഹചര്യത്തിലാണ് നാട്ടുകാർ രംഗത്തെത്തി തോട് വൃത്തിയാക്കാൻ തീരുമാനിച്ചത്. കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള കടമ്പ്രയാറ്റിലേക്ക് ശുദ്ധജലം എത്തുന്നത് ഈ തോട്ടിൽക്കൂടിയാണെന്നും പഴമക്കാർ പറയുന്നു. തടയണകൾ നിർമിച്ച് മഴക്കാലത്ത് ലഭിക്കുന്ന ശുദ്ധജലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലയിടങ്ങളിലും തോടിെൻറ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. പഞ്ചായത്തിെൻറ നേതൃത്വത്തിൽ സംരക്ഷണഭിത്തി നിർമിച്ച് തോട് സംരക്ഷിക്കണമെന്നാണ് ആവശ്യം. അച്ചപ്പൻ കവല റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു പള്ളിക്കര: തകർന്ന കിഴക്കമ്പലം പള്ളിക്കര റോഡിൽ അച്ചപ്പൻ കവല മുതൽ കിഴക്കമ്പലം കല ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങൾ ഉയർത്തണമെന്നാവശ്യം ശക്തമാകുന്നു. പാടശേഖരങ്ങളായിരുന്ന റോഡിെൻറ ഇരുവശങ്ങളും മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ നിർമിച്ചതാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഇതിന് പരിഹാരമായി റീ ടാറിങ്ങിന് മുമ്പ് റോഡ് ഉയർത്തണം. റോഡിന് കുറുകെ ഒരു വലിയ തോടും രണ്ട് ചെറിയ തോടുകളും ഉണ്ടങ്കിലും മഴ സമയെത്ത വെള്ളം ഒഴുകിപ്പോകുന്നില്ല. പാലത്തിൽ തട്ടി റോഡിൽ വെള്ളം നിറയുകയാണ്. കാനയില്ലാത്തതിനാൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴികിപ്പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ കുറുകെയുള്ള പാലങ്ങൾ ഉയർത്തുകയും റോഡ് ഉയർത്തി വെള്ളക്കെട്ടില്ലാത്ത വിധത്തിൽ കട്ടവിരിക്കുകയും ചെയ്യണമെന്നാവശ്യം ശകതമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.