കൊച്ചി: ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലെ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ നാലാം ഘട്ട അവാര്‍ഡ് സമര്‍പ്പണവും ഖുര്‍ആന്‍ സമ്മേളനവും 18ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. സമ്മേളന നടത്തിപ്പിന് 101 അംഗ . വി. മുഹമ്മദ് സുല്ലമി, കെ.എസ്. സൈനുദ്ദീന്‍, മീതീന്‍പിള്ള സുല്ലമി, യൂസഫ് പള്ളുരുത്തി എന്നിവരാണ് രക്ഷാധികാരികള്‍. എം.കെ ശാക്കിര്‍ (ചെയര്‍മാന്‍), കെ.യു അബ്‌ദുറഹീം ഫാറൂഖി, പി.എ. അബ്‌ദുറഹ്മാന്‍ (വൈസ് ചെയര്‍മാന്മാര്‍), കെ.എ. അയ്യൂബ് (ജനറല്‍ കണ്‍വീനര്‍), കെ.എഫ്. ഫിറോസ്, സജ്ജാദ് ഫാറൂഖി, ഷിയാസ് സലഫി (കണ്‍വീനര്‍മാര്‍), എം.എം. ബഷീര്‍ മദനി, ഇബ്രാഹിം കുട്ടി (പ്രോഗ്രാം), വി.എച്ച്. അബ്‌ദുല്‍ഖാദര്‍, കെ.കെ. ഹുസൈന്‍ സ്വലാഹി (ഫിനാന്‍സ്), സിയാദ് കാക്കനാട്, ബി.എം. സിയാസ് (പബ്ലിസിറ്റി), ഹബീബ് ആലുവ, സാബിക്ക് ടി.എസ് (രജിസ്‌ട്രേഷന്‍) എന്നിങ്ങനെയാണ് സമിതി. യോഗം കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ല ചെയര്‍മാന്‍ എം.കെ. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സുല്ലമി, എം.എം. ബഷീര്‍ മദനി, അയ്യൂബ് എടവനക്കാട്, വി.എ. ഇബ്രാഹിംകുട്ടി, കെ.കെ. ഹുസൈന്‍ സ്വലാഹി, കെ.യു. അബ്‌ദുറഹീം ഫാറൂഖി എന്നിവര്‍ സംസാരിച്ചു. ബി.എസ്.എൻ.എൽ റീകണക്ഷൻ മേള കൊച്ചി: ഉപഭോക്താക്കളുടെ ബില്ലിങ് പരാതികൾ പരിഹരിക്കാനും ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം കുടിശ്ശിക ഇളവുകൾ ലഭ്യമാക്കുന്നതിനും വിവിധ സ്ഥലങ്ങളിലെ ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ റീ കണക്ഷൻ മേളകൾ സംഘടിപ്പിക്കുന്നു. നിരവധി ആനുകൂല്യങ്ങളോടെ മൊബൈൽ പ്രീപെയ്‌ഡ് ഓണം പ്ലാൻ സിം കാർഡും സൗജന്യന്മായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.