ആസ്​റ്റർ മെഡ്സിറ്റിയിൽ അവയവദാന പ്രതിജ്ഞ

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ ഫിസിഷ്യൻ അസിസ്റ്റൻറ് വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 38 ഫിസിഷ്യൻ അസിസ്റ്റൻറുമാരടക്കം നൂറോളം ജീവനക്കാർ മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ അസിസ്റ്റൻറ് കേരള ചാപ്റ്റർ സെക്രട്ടറി വി.ജി. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയെടുത്തവർക്ക് ഡോണർ കാർഡ് വിതരണം ചെയ്തു. ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപറേറ്റിങ് ഓഫിസർ സാൻറി സാജൻ, ചീഫ് ഓഫ് മെഡിക്കൽ സർവിസസ് പി.സി. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.