വാർഷികാഘോഷ സമാപനം

കൊച്ചി: യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ 40ാം വാർഷികാഘോഷ സമാപന സമ്മേളനം 14ന് ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന തലമുറകളുടെ സംഗമത്തിൽ റിട്ടയർ ചെയ്യുന്ന ജീവനക്കാർ പുതുതലമുറയിലെ ജീവനക്കാരുമായി അനുഭവങ്ങൾ പങ്കിടും. യോഗത്തിൽ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും സംഘടന പങ്കാളിയാകും. കുണ്ടന്നൂർ ഗവ. ജൂനിയർ ബേസിക് സ്കൂളിൽ െഎ.സി.ടി അധിഷ്ഠിത പഠനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യം വികസിപ്പിക്കാൻ സംഘടന ധനസഹായം നൽകും. ജീവനക്കാർ സമാഹരിച്ച തുക വൈകീട്ട് മൂന്നിന് സ്കൂളിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പെങ്കടുത്ത് നടക്കുന്ന ചടങ്ങിൽ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.എസ്. രവീന്ദ്രൻ, സി.ജെ. നന്ദകുമാർ, എൻ.ജെ. ആൻറണി, എസ്. ഗോകുൽദാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.