കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അതിക്രമം നടക്കുന്നതായി പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സുബൈറാണ് െപാലീസ് പിടിയിലായത്. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊല്ലുന്നത് കണ്ടുവെന്ന് ഇയാൾ ഹോട്ടലുകൾ തോറും കയറിയിറങ്ങി പ്രചരിപ്പികയായിരുന്നു. കലൂർ സ്‌റ്റേഡിയത്തിന് സമീപത്തുവച്ച് മലയാളികൾ കൂട്ടമായി ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് കണ്ടുവെന്നും ജീവൻ വേണമെങ്കിൽ അടുത്ത െട്രയിനിൽ കയറി നാട്ടിലേക്ക് പൊയ്ക്കൊള്ളാനുമാണ് സുബൈർ എറണാകുളത്തെ ഹോട്ടലുകൾ കയറിയിറങ്ങി പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് കേരളത്തിലുടനീളമുള്ള ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടൽ നടത്തിപ്പുകാരൻ ചോദിച്ചപ്പോൾ തമാശയാണെന്നായിരുന്നു സുബൈറിെൻറ മറുപടി. തുടർന്ന് ഇയാളെ ഹോട്ടലുകാർ െപാലീസിന് കൈമാറി. കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് യുവാവിനെ സെൻട്രൽ െപാലീസ് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.