ആലുവ: ചൂർണിക്കര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ . തെങ്ങ് ഒന്നിന് മൂന്ന് കിലോ ജൈവവളം 75 ശതമാനം സബ്‌സിഡി നൽകും. തെങ്ങ് ഒന്നിന് 20 രൂപ ഗുണഭോക്തൃ വിഹിതമായി നൽകുന്നവർക്ക് സൗജന്യമായി ഡോളമൈറ്റ്, സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വളം എന്നിവ ലഭിക്കും. വാഴകൃഷിക്ക് കന്നും ആറുമാസം പരിചരിക്കാനാവശ്യമായ ജൈവ, രാസ, സൂക്ഷ്മ വളങ്ങൾ ഉൾപ്പെടെ 75 ശതമാനം സബ്സിഡിയിൽ നൽകും. വാഴ ഒന്നിന് 30 രൂപയാണ്. വാഴക്കന്ന് ഒന്നിന് നാലുരൂപ. 50 വേരുപിടിച്ച കുറ്റിമുല്ല തൈകളും വളങ്ങളും നൽകും. ഒരു യൂനിറ്റിന് 325 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം. ഗ്രോ ബാഗ് തൈകൾ വീടുകളിൽ എത്തിക്കും. ഇവ പരിചരിക്കാനാവശ്യമായ ജൈവവളങ്ങളും പരിശീലനവും നൽകും. യൂനിറ്റ് ഒന്നിന് 680 രൂപ അടക്കണം. 50 വിവിധ ഇനം പച്ചക്കറി തൈകളും ജൈവ വളങ്ങളും 75 ശതമാനം സബ്സിഡിയിൽ നൽകും. താൽപര്യമുള്ളവർ 20നു മുമ്പ് സ്ഥലത്തിെൻറ കരം അടച്ച രസീതിെൻറ പകർപ്പ് സഹിതം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 0484 2620214.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.