ആരോഗ്യ പരിപോഷണ പരിപാടികളുമായി സ്‌കൗട്ട് ഗൈഡുകൾ

ആലുവ: സംസ്‌ഥാന ഘടകത്തി‍​െൻറ നേതൃത്വത്തിൽ . ക്ലാസ് മുറകൾ, ശുചിമുറികൾ എന്നിവയുടെ ശുചീകരണം, കമ്പോസ്‌റ്റ് നിർമാണം, ചുറ്റുമതിൽ, ശുചിമുറി എന്നിവക്ക് വെള്ളപൂശൽ, ജലസംഭരണികളുടെ ശുചീകരണം, പൂന്തോട്ട നിർമാണം എന്നീ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ജില്ലതല ഉദ്ഘാടനം ആലുവ സ്‌കൗട്ട് ഭവനിൽ സംസ്‌ഥാന സെക്രട്ടറി എ.കെ. സജിത്ത് നിർവഹിച്ചു. ബോധവത്കരണ റാലി ജില്ല കമീഷണർ വി.ടി. ചാർളി ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല സെക്രട്ടറി ജോസഫ് പുതുശ്ശേരി, എൻ.കെ. ശ്രീകുമാർ, റോസക്കുട്ടി, ജിനീഷ്, ശശി, ടി.എസ്. ജിനി എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea53 scout സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ല സ്‌കൂൾ ആരോഗ്യ പരിപോഷണ റാലി ജില്ല കമീഷണർ വി.ടി. ചാർളി ഫ്ലാഗ്ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.