കുമ്മനോട്ടുകാർ ഒച്ചുഭീതിയിൽ

കിഴക്കമ്പലം: ഒച്ചുഭീതി ഒഴിയാതെ കുമ്മേനാട്ടുകാർ. പച്ചക്കറിയും പഴവർഗ ചെടികളുമെല്ലാം ഒച്ച് തിന്ന് നശിപ്പിക്കകയാണ്. മഴ മാറിയാൽ വീട്ടുമുറ്റം നിറയെ ഒച്ചുകളാണ്. നാട്ടുകാർ ഉപ്പ് വിതറി മടുത്തു. ഉപ്പ് വിതറിയാൽ ഒച്ചിനെ കൊല്ലാമെങ്കിലും എത്രനശിപ്പിച്ചാലും അതി​െൻറ പത്തിരട്ടിയാണ് വീണ്ടും പെരുകുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട് വാർഡിൽ കുമ്മനോട്, ചൂരക്കോട് പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. ഒന്നും കൃഷി ചെയ്യാൻ പറ്റുന്നില്ല. ഇലയും തണ്ടുമെല്ലാം ഇവ തിന്ന് തീർക്കും. ഫല വൃക്ഷങ്ങളുടെ തടി വരെ തുരന്ന് തീർക്കുകയാണ്. തെങ്ങും കവുങ്ങും തേക്കും ജാതിയുമടക്കം നശിക്കുകയാണ്. ഒരുവർഷത്തിനടുത്തായി ഈ മേഖലയിൽ ശല്യം തുടങ്ങിയിട്ട്. മണ്ണിന് അടിയിൽ ഒളിച്ചിരുന്നവ മഴ പെയ്തപ്പോൾ കൂട്ടത്തോടെ പുറത്തിറങ്ങി മുട്ടയിട്ട് പെരുകുകയാണ്. നശീകരണത്തിനുള്ള കൂട്ടായ പ്രയത്നമില്ലാത്തതും അധികൃതർ ഉണർന്നു പ്രവർത്തിക്കാത്തതും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കുന്നുണ്ട്. വെയിലടിക്കുമ്പോൾ ഒച്ചുകൾ മണ്ണിലേക്ക് ഉൾവലിയും. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മഴയത്ത് പുറത്തേക്കിറങ്ങും. കട്ടിയുള്ള തോട്ടിനുള്ളിൽ കഴിയുന്നതിനാൽ പെട്ടെന്ന് നശിപ്പിക്കാനും കഴിയില്ല. ബ്ലീച്ചിങ് പൗഡർ വിതറിയും പുകയില കഷായവും തുരിശുലായിനിയും തളിച്ചിട്ടും ഇവയെ പൂർണമായും നശിപ്പിക്കാൻ കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.