അങ്കമാലി: വിവാഹശേഷം എന്തിനാണ് സ്ത്രീകള്‍ പേരിനൊപ്പം ഭര്‍ത്താവിെൻറ പേര് ചേർക്കുന്നത്? സ്ത്രീധനം നിര്‍ബന്ധമുണ്ടോ? ഇൗ ചോദ്യങ്ങൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആന്‍ ട്രീസയുടേതാണ്. ചോദിച്ചത് റോജി എം. ജോണ്‍ എം.എല്‍.എയോടും. സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന് ഇന്ത്യയില്‍ നിയമം ഉെണ്ടന്നും സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കില്ലെന്ന് പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടാകണമെന്നുമാണ് എം.എല്‍.എയുടെ മറുപടി. വിവാഹശേഷം പേരുമാറ്റാനും മാറ്റാതിരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടെന്നും കൂട്ടിച്ചര്‍ത്തേു. അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുമായി സംവാദം നടത്തുകയായിരുന്നു എം.എല്‍.എ. സ്ത്രീ സുരക്ഷയും സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുന്നതിലുള്ള കാലതാമസവും സംവാദത്തിലുടനീളം ഉയര്‍ന്നുവന്നു. കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നതിനെക്കുറിച്ചും പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കാമെന്നും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ കുട്ടികള്‍ക്ക് നേരിൽ ബന്ധപ്പെടാമെന്നും അറിയിച്ചാണ് എം.എല്‍.എ സംവാദം അവസാനിപ്പിച്ചത്. പ്രധാനാധ്യാപിക സിസ്റ്റര്‍ ഫീന പോള്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് നെല്‍സണ്‍ ദേവസി, വൈസ് പ്രസിഡൻറ് കെ.ആര്‍. ഷിബു, മാതൃസംഘം ചെയര്‍പേഴ്സന്‍ ശ്രീകല സുരേഷ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ ലിന്‍സ ജോര്‍ജ്, സിസ്റ്റര്‍ ടെസിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.