കോതമംഗലം അഗ്​നിരക്ഷാ സേനക്ക് റബർ ഡിങ്കി ബോട്ട്

കോതമംഗലം: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കോതമംഗലം അഗ്നിരക്ഷാ സേനക്ക് മുങ്ങൽ രക്ഷാപ്രവർത്തനത്തിന് റബർ ഡിങ്കി ബോട്ട് ലഭിച്ചു. കോതമംഗലം ഫയർഫോഴ്സിന് പരിശീലനം ലഭിച്ച സ്കൂബാ ടീം ഉണ്ടെങ്കിലും ഡിങ്കി ബോട്ടും എൻജിനും ഇല്ലാത്തതിനാൽ ഫലപ്രദമായ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. ഭൂതത്താൻകെട്ടിലും പെരിയാറി​െൻറ കൈവഴികളിലും വിനോദ സഞ്ചാരികൾ അടക്കം അപകടത്തിൽപെടുമ്പോൾ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാരുടെ ചെറുവള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ആയിരുന്നു ഇതുവരെ. ജലാശയങ്ങളും തോടുകളും ഏറെയുള്ള കോതമംഗലത്തിന് സുശക്തമായ രക്ഷാസേന അനിവാര്യമാണെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സർക്കാർ പുതിയ റബർ ഡിങ്കി അനുവദിച്ചത്. തട്ടേക്കാട് ബോട്ട് ദുരന്തമുണ്ടായപ്പോൾ ആധുനിക ഉപകരണങ്ങളില്ലാത്തതിനാൽ ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. ഉദ്ഘാടനം ഇടമലയാർ ഡാമിൽ ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് റഷീദ സലീം, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശാന്തമ്മ പയസ്, ഇടമലയാർ കെ.എസ്.ഇ.ബി എക്സി. എൻജിനീയർ ജോസ് മാത്യു, അസി. എക്സി. എൻജിനീയർ കെ.എസ്. ജയിൻ, അസി. എൻജിനീയർ എൻ.പി. ആദം, സബ് എൻജിനീയർ ബെന്നി ജോൺ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യനും സ്കൂബാ ടീം അംഗങ്ങളും കെ.എഫ്.എസ്.എ ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.എസ്. ശിവകുമാർ, മേഖല സെക്രട്ടറി പി.എ. സജാദ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂബാ ടീമി​െൻറ പ്രദർശന ഡൈവിങ്ങും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ കോതമംഗലം ഫയർഫോഴ്‌സ് നിലയ പരിസരത്തുെവച്ച് കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീമിൽ പേര് രജിസ്റ്റർ ചെയ്തവർക്കും ചേരാൻ ആഗ്രഹിക്കുന്നവർക്കും പരിശീലന ക്ലാസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂൺകൃഷി പരിശീലനം കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ നടത്തിയ കൂൺകൃഷി പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.ആർ. വിനയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. ജിത്തു തോമസ് പിറവം ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.