എസ്.കെ.എസ്.എസ്.എഫ് എംപവർമെൻറർ വെഞ്ചറിന്​ തുടക്കം

കാക്കനാട്: എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖല കമ്മിറ്റിയുടെ യൂനിറ്റ് എംപവർമ​െൻറർ വെഞ്ചർ പദ്ധതിക്ക് മലേപ്പള്ളി ശാഖയിൽ തുടക്കമായി. മലേപ്പള്ളി ശാഖ തംരീൻ -2017 എം.എം.എ തൃക്കാക്കര േറഞ്ച് സെക്രട്ടറി കെ.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് പി.എച്ച്. അജാസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മൻസൂർ കളപ്പുരക്കൽ, നിരീക്ഷകൻ മുഹമ്മദ് സമീൽ, കാക്കനാട് ക്ലസ്റ്റർ സെക്രട്ടറി ഷമീംഷാ, എസ്.വൈ.എസ് ശാഖ പ്രസിഡൻറ് അബ്്ദുൽ സലീം എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ദേശീയോദ്ഗ്രഥന കാമ്പയിൻ സമാപന സമ്മേളനവും 14ന് പള്ളുരുത്തിയിൽ നടക്കുന്ന കൊച്ചിൽ ഇസ്ലാമിക് സ​െൻറർ ഉദ്ഘാടനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. ശാഖ സെക്രട്ടറി മുഹമ്മദ് ആത്വിഫ് സ്വാഗതവും വൈസ് പ്രസിഡൻറ് സാബു നന്ദിയും പറഞ്ഞു. കാനയില്‍ വീണ യുവാവിനെ രക്ഷിച്ചു കാക്കനാട്: കാനയില്‍ വീണ യുവാവിനെ തൃക്കാക്കര അഗ്നിശമനസേന എത്തി രക്ഷിച്ചു. പന്തളം സ്വദേശി പ്രേമനെയാണ് നിസ്സാര പരിക്കുകളോടെ രക്ഷിച്ചത്. ബുധനാഴ്ച ഉച്ചയോടെ പാടിവട്ടം മരിയപാര്‍ക്കിന് സമീപത്തെ റോഡിലാണ് അപകടമുണ്ടായത്. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. ഹസൈനാരുടെ നേതൃത്വത്തില്‍ 15 അടി താഴ്ചയുള്ള കാനയില്‍ ഏണിവച്ച് ഇറങ്ങിയാണ് യുവാവിനെ രക്ഷിച്ചത്. സമീപത്തെ സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവ് കാനക്ക് സമീപത്തുകൂടി നടന്നുപോകുമ്പോള്‍ കാല്‍തെറ്റി വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.