ആൽ വിളക്ക് തെളിഞ്ഞു; കൊച്ചിയിലും ജൂതർ പുതുവർഷാഘോഷം നടത്തി

മട്ടാഞ്ചേരി: പ്രാർഥനയും ആചാരങ്ങളുമായി കൊച്ചിയിലെ ജൂതസമൂഹം നവവത്സരാഘോഷം നടത്തി. എണ്ണത്തിൽ കുറവാണങ്കിലും ജൂതസംസ്കാരത്തി​െൻറ പാരമ്പര്യം മറക്കാതെയുള്ള ആഘോഷങ്ങൾ ശ്രദ്ധേയമായി. ജൂത നവവത്സരമായ ഹിബ്രു വർഷം 5778ന് സ്വാഗതമേകി ഒരുമാസം നീളുന്നതാണ് ആഘോഷം. പുതുവത്സര ദിനമായ റോഷ ഷാനാ, യോകിപുർ, സുകോസ്, സിംഹതോറ എന്നിങ്ങനെ നാലുഘട്ടമായാണ് ആഘോഷം. കൊച്ചിയിലെ സിനഗോഗ് (ജൂതപ്പള്ളി) കേന്ദ്രീകരിച്ച് നടന്ന ജൂത നവവത്സരാഘോഷത്തി​െൻറ ഭാഗമായുള്ള പ്രാർഥന -റാസക്ക് 10 പേരെങ്കിലും വേണം. ഇസ്രായേലിൽനിന്നുള്ള നാലംഗ കുടുംബംകൂടെ എത്തിയതോടെ പ്രാർഥനയും നടന്നു. 82 ഗ്ലാസുകളിൽ തിരി കത്തിച്ച് ആൽ വിളക്ക് തെളിച്ച് നടക്കുന്ന സിംഹതോറ ആഘോഷം ഏറെ സവിശേഷതയാർന്നതാണ്. മോശക്ക് പ്രമാണം കിട്ടിയ ദിനമാണിതെന്നാണ് വിശ്വാസം. വിളക്ക് തെളിച്ച് മതഗ്രന്ഥമായ തോറ പാരായണം ചെയ്ത് പുരോഹിതൻ പ്രഭാഷണം നടത്തി . അഞ്ചുദിവസം നീളുന്ന ചടങ്ങാണിത്. അഞ്ചാം നാൾ ആഘോഷം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.