തോമസ്​ ചാണ്ടിക്കെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. മാർത്താണ്ഡം കായൽ ഭൂമി നികത്തുന്നത് തടഞ്ഞ് വില്ലേജ് ഒാഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിൽ അതി​െൻറ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു. മന്ത്രിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായൽ കൈയേറി നികത്തിയെതന്നും വില്ലേജ് ഒാഫിസർ സ്റ്റോപ് മെമ്മോ നൽകിയതായും ഹരജിയിൽ പറഞ്ഞിരുന്നു. ഇതി​െൻറ വിശദാംശം രണ്ട് ദിവസത്തിനകം ഹാജരാക്കാനാണ് കോടതി നിർദേശം. ഹരജിയിലെ വിശദീകരണം പത്ത് ദിവസത്തിനകം നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.