പഞ്ചസാര വിതരണത്തിൽ വീഴ്​ച; സപ്ലൈകോ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ

ആലപ്പുഴ: ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിലെ താലൂക്ക് സപ്ലൈകോ ഗോഡൗൺ ഒാഫിസർ ഇൻചാർജിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി സപ്ലൈകോ പൊതുവിതരണ കേന്ദ്രം ഗോഡൗൺ ഒാഫിസർ ഇൻചാർജ് പി. സുനിലാലിനെയാണ് സസ്പെൻഡ് ചെയ്ത് സ്പെഷൽ സെക്രട്ടറി മിനി ആൻറണി ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 25ന് താലൂക്ക് സപ്ലൈ ഒാഫിസിൽ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. താലൂക്കിലെ നൂറോളം റേഷൻകടകളിൽ ഗോഡൗണിൽനിന്ന് ഒാണക്കാലത്ത് പഞ്ചസാര ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിെന തുടർന്നാണ് നടപടിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.