മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ബഹളം

മൂവാറ്റുപുഴ: മുൻകാല പ്രാബല്യത്തോടെ കെട്ടിട നികുതിയടക്കം കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നത് മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ശബ്ദാനമായ രംഗങ്ങൾ സൃഷ്ടിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാമും ഉപനേതാവ് സി.എം. ഷുക്കൂറും ഇതിനെതിരെ രംഗത്തുവന്നത്. 2013 മുതൽ നൂറുശതമാനം വർധനയോടെ കെട്ടിട നികുതി കൂട്ടാനുള്ള അജണ്ട ചർച്ചക്ക് വന്നതോടെ ഭരണപക്ഷം ഇത് തവണകളായി അടക്കാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, മുൻകാല പ്രാബല്യത്തോടെ എന്നത് ഒഴിവാക്കി നടപ്പ് സാമ്പത്തിക വർഷം മാത്രം നൂറു ശതമാനമാക്കണമെന്ന നിർദേശവുമായി അബ്ദുൽ സലാം എഴുന്നേറ്റതോടെയാണ് ഭരണപക്ഷം ബഹളം െവച്ചത്. ഇതോടെ പ്രതിപക്ഷവും ബഹളം െവച്ചു. സമീപ നഗരസഭകളെല്ലാം മുൻകാല പ്രാബല്യത്തോടെയുള്ള വർധനക്കെതിരെ സർക്കാറിനെ സമീപിച്ചിട്ടുെണ്ടന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിൽ ജനങ്ങളോട് നീതി കാണിക്കണമെന്നും സി.എം. ഷുക്കൂറും പറഞ്ഞു . ഒടുവിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ സർക്കാറിനോടാവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.