ന്യൂഡൽഹി: തലസ്ഥാനത്ത് ആഫ്രിക്കൻ വിദ്യാർഥിയെ നാട്ടുകാർ മർദിക്കുന്ന ദൃശ്യം പുറത്ത്. കെട്ടിയിട്ട ശേഷം ക്രൂരമായി മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മർദിക്കുന്നവരോട് ഇദ്ദേഹം 'എന്നോട് ക്ഷമിക്കൂ' എന്ന് അപേക്ഷിക്കുന്നതും ഇതിലുണ്ട്. കഴിഞ്ഞ മാസം 24നാണ് മോഷണം ആരോപിച്ച് ആൾക്കൂട്ടത്തിെൻറ ആക്രമണമുണ്ടായത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മർദനമേറ്റയാൾ അവശനിലയിലായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. നിരവധി ആഫ്രിക്കൻ പൗരന്മാർ താമസിക്കുന്ന മാൾവിയ നഗറിലാണ് സംഭവം. ഇതാദ്യമായല്ല ഡൽഹിയിലും പരിസരത്തും ആഫ്രിക്കൻ പൗരന്മാർ ആക്രമണത്തിനിരയാകുന്നത്. േഗ്രറ്റർ നോയിഡയിൽ ഇൗ വർഷം മാർച്ചിൽ നൈജീരിയൻ പൗരന്മാരെ ആക്രമിച്ചിരുന്നു. ലഹരിയുടെ അമിത ഉപയോഗംമൂലം പ്രദേശത്തെ വിദ്യാർഥി മരിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്നാരോപിച്ചാണിത്. തുടർന്ന് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി നൈജീരിയ പ്രതിഷേധമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.