ആലുവ: മതത്തിെൻറ പേരിൽ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമം തടയാൻ ശ്രീനാരായണഗുരുവിെൻറ സന്ദേശങ്ങൾ മുറുകെ പിടിക്കണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ. എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖക്ക് കീഴിലുള്ള ഗുരുചൈതന്യ കുടുംബ യൂനിറ്റ് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക മൂല്യച്യുതിയും മതങ്ങൾ തമ്മിലുള്ള അനൈക്യവുമെല്ലാം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗുരുസന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ഇക്കുറി ശിവഗിരി തീർഥാടനത്തിന് സമ്മേളനങ്ങളുടെ എണ്ണം ചുരുക്കും. പകരം ഗുരുസന്ദേശം പകരുന്ന സെമിനാറുകൾ സംഘടിപ്പിക്കുമെന്നും ശിവഗിരി പദയാത്ര കമ്മിറ്റി സെക്രട്ടറികൂടിയായ സ്വാമി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് സി.ഡി. സലീലൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എസ്. സ്വാമിനാഥൻ, പി.പി. സനകൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ലത ഗോപാലകൃഷൻ, സജീവൻ ഇടച്ചിറ, പി.പി. നിഷാന്ത്, ശാഖ സെക്രട്ടറി സുവിക് കൃഷ്ണൻ, അഭിലാഷ് ഹരിഹരൻ, കെ.കെ. ചെല്ലപ്പൻ, ശ്രീവിദ്യ ബൈജു, ജോയി സലീലൻ, റീന സജീവൻ എന്നിവർ സംസാരിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് പി.ആർ. നിർമൽ കുമാർ, മുൻ ബോർഡ് മെംബർ കെ.കെ. മോഹനൻ എന്നിവരും സംബന്ധിച്ചു. ഷീബ സുനിൽ ദീപാർപ്പണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.