സഹജീവികളോട് കരുണ ചെയ്യുന്നവനാണ് യഥാർഥ മനുഷ്യൻ ^തോമസ്​ മാര്‍ തിമോത്തിയോസ്

സഹജീവികളോട് കരുണ ചെയ്യുന്നവനാണ് യഥാർഥ മനുഷ്യൻ -തോമസ് മാര്‍ തിമോത്തിയോസ് ചെങ്ങന്നൂര്‍: സഹജീവികളോട് കരുണയും സഹായവും ചെയ്യുന്നവനാണ് യഥാർഥ മനുഷ്യനെന്ന് മാർത്തോമ സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്. മനുഷ്യാവകാശ സംഘടനയായ നാഷനല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്‌സി​െൻറ നേതൃത്വത്തില്‍ വാവ സുരേഷിന് നല്‍കിയ ആദരവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സഹായവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമ-സിരീയല്‍ നടൻ മുരളി മോഹന്‍ മുഖ്യാതിഥിയായി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തി. എന്‍.എഫ്.പി.ആര്‍ നാഷനല്‍ പ്രസിഡൻറ് പ്രകാശ് പി. തോമസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വാവ സുരേഷിന് കൈമാറി. കൊല്ലകടവ് ഇമാം മുജീബ് റഹ്മാന്‍ മൗലവി വാവ സുരേഷിനെ പൊന്നാട അണിയിച്ചു. വിഷമില്ലാത്തവ മുതല്‍ കരിമൂര്‍ഖന്‍ വരെയുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്ന വാവ സുരേഷി​െൻറ ബോധവത്കരണ ക്ലാസും നടന്നു. താലൂക്ക് പ്രസിഡൻറ് രാജീവ് പള്ളത്ത്, സംഘാടകസമിതി രക്ഷാധികാരി ഒ.ടി. ജയമോഹന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. ഷമീര്‍, കോഓഡിനേറ്റര്‍ അമ്പിളി, ഗീത, വാര്‍ഡ് മെംബർമാരായ എബി തോട്ടപ്പുറം, ജയലക്ഷ്മി, ഗോപി, ശ്രീക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. മദ്യലഹരിയില്‍ ബസ് ഒാടിച്ച ഡ്രൈവര്‍ പിടിയില്‍ മാവേലിക്കര: മദ്യലഹരിയില്‍ ബസ് ഓടിച്ച് അപകടം സൃഷ്ടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ചെങ്ങന്നൂര്‍ പുലിയൂര്‍ തോനക്കാട് പുത്തന്‍പുരക്കല്‍ വീട്ടില്‍ ജോസഫിനെയാണ് (56) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് 12 ഒാടെ മാവേലിക്കര മിച്ചല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. തിരുവല്ല-കായംകുളം റൂട്ടിലോടുന്ന എസ്.ആര്‍.എം.എസ് എന്ന ബസ് മിച്ചല്‍ ജങ്ഷനിലേക്ക് പോകുന്നതിനിടെ മുന്നില്‍ പോയ സിഫ്റ്റ് ഡിസയര്‍ കാറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. അപകടത്തില്‍ കാറി​െൻറ പിന്‍ഭാഗത്തിന് സാരമായ കേടുപാട് സംഭവിച്ചു. എന്നാല്‍, ആര്‍ക്കും പരിക്കില്ല. വൈദ്യപരിശോധനയില്‍ ബസ് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്നും ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും എസ്.ഐ എസ്. ശ്രീകുമാര്‍ അറിയിച്ചു. സൗഹൃദ ഫുട്ബാൾ മത്സരം നടത്തി ചെങ്ങന്നൂർ: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശം ജനങ്ങളിൽ എത്തിക്കുന്നതി​െൻറ ഭാഗമായി ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും തമ്മിൽ സൗഹൃദ ഫുട്ബാൾ മത്സരം നടത്തി. ഒന്നിനെതിരെ മൂന്ന് ഗോളിന് വിവിധ പാർട്ടികളുടെ പ്രതിനിധികളടങ്ങിയ സംഘത്തെ മാധ്യമപ്രവർത്തകരുടെ ടീം പരാജയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരി​െൻറ നേതൃത്വത്തിലായിരുന്നു ജനപ്രതിനിധികളുടെ ടീം മത്സരത്തിന് ഇറങ്ങിയത്. മീഡിയ സ​െൻറർ പ്രസിഡൻറ് സാജു ഭാസ്കറായിരുന്നു മാധ്യമപ്രവർത്തകരുടെ ടീം ക്യാപ്റ്റൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.