പിറവം: 'മലയാളത്തിളക്കം' പരിപാടിയുടെ കൈപ്പുസ്തകം പിറവം ബി.ആർ.സിക്ക് കീഴിലെ സ്കൂളുകളിലേക്ക് നൽകുന്ന ചടങ്ങ് എം.കെ.എം സ്കൂളിൽ നടന്നു. പൊതു വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗം വിദ്യാർഥികളിൽ മലയാള ഭാഷ പഠന പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതാണ് 'മലയാളത്തിളക്കം' പദ്ധതി. പിറവം എ.ഇ.ഒ പ്രഭാകുമാരി പ്രകാശനം നിർവഹിച്ചു. ഹരീഷ് ആർ. നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ബി.പി.ഒ ഷാജി ജോർജ്, ബി.ആർ.സി ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.