മട്ടാഞ്ചേരി: കൊച്ചിയിൽ വിശ്വകൗമാര കാൽപന്തുകളിക്ക് തുടക്കം കുറിച്ചപ്പോൾ ഫോർട്ട്കൊച്ചിക്കാർക്ക് ശാസ്ത്രീയ കാൽപന്തുകളിയുടെ ബാലപാഠം പകർന്നുനൽകിയ അബൂക്ക എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന കെ.എം. അബൂബക്കറിനെ മറക്കാനാകില്ല. ബൂട്ടണിഞ്ഞ ബ്രിട്ടീഷ് സൈനികർക്കൊപ്പം നഗ്നപാദരായി കളിച്ചിരുന്ന കൊച്ചിയിലെ പഴയ തലമുറയിലെ കളിക്കാരിൽനിന്നും ശാസ്ത്രീയമായ രീതിയിൽ പുതിയ തലമുറയെ കളി പഠിപ്പിക്കുന്നതിന് തുടക്കമിട്ടത് അബൂക്കയായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ കൊച്ചിയിൽ ആധുനിക ഫുട്ബാളിന് വിത്തുപാകിയത് അബൂക്കയായിരുന്നു. ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ അബൂക്ക സമർപ്പിക്കുകയായിരുന്നു . 1950 ലാണ് അബൂക്ക ഫോർട്ട്കൊച്ചിയിൽ യങ് സ്റ്റേഴ്സ് സ്പോർട്സ് ക്ലബ് തുടങ്ങിയത്. ഫുട്ബാൾ അസോസിയേഷൻ പോലും ശരിയാംവിധം രൂപവത്കൃതമല്ലാതിരുന്ന കാലഘട്ടത്തിലാണ് ഫുട്ബാൾ പ്രേമികളായ നാട്ടുകാരുടെ സഹകരണത്തോടെ ക്ലബ് തുടങ്ങിയത്. ഇന്ത്യയുടെ ഫുട്ബാൾ പരിശീലകനായിരുന്ന റൂഫസ് ഡിസൂസ , 1973 ൽ കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ കേരള ടീമിെൻറ ഉപനായകനായിരുന്ന ടി.എ. ജാഫർ, ടീം അംഗം കെ.പി. വില്യംസ് എന്നിവരടക്കം നിരവധി ശിഷ്യന്മാരാണ് അബൂക്കയുടെ പരിശീലന മികവിൽ ദേശീയതലത്തിലേക്ക് ഉയർന്നത്. നല്ലകളിക്കാരെ വാർത്തെടുക്കുന്നതിൽ മാത്രമല്ല അബൂക്ക ശ്രദ്ധ ചെലുത്തിയിരുന്നത്. അവർക്ക് ജോലി വാങ്ങി നൽകുന്നതിലും പ്രത്യേക താൽപര്യം പുലർത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക്, പ്രീമിയർ ടയേഴ്സ്, എഫ്.എ.സി.ടി, സെൻട്രൽ എക്സൈസ് തുടങ്ങിയ ടീമുകളിൽ ശിഷ്യന്മാർക്ക് ജോലി ലഭിച്ചു. മുൻ എം.എൽ.എ കെ.എച്ച്. സുലൈമാൻ മാസ്റ്ററുടെ േജ്യഷ്ഠ സഹോദരൻ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ കെ.എച്ച്. മമ്മു ഹാജിയുടെ മൂത്ത പുത്രനായിരുന്ന അബൂക്ക 1968ൽ കൊച്ചിക്ക് ഒട്ടേറെ കായിക പ്രതിഭകളെ സമ്മാനിച്ച് വിട പറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.