എ.കെ ബണ്ട്​ റോഡ്​ നിർമാണത്തിന്​ ഭരണാനുമതി

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം എ.കെ ബണ്ട് റോഡ് നിർമാണത്തിന് 69.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. മില്ലുങ്കൽ ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് ഒരു കി.മീ. ദൂരത്തിലാണ് ആദ്യഘട്ടമായി പണി പൂർത്തീകരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ തുടർനടപടി പൂർത്തിയാക്കി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. തുടർന്ന് ഞണ്ടുകാട് തുരുത്ത് വരെയുള്ള ശേഷിക്കുന്ന ബണ്ട് റോഡി​െൻറ പണി പൂർത്തീകരിക്കാൻ ആവശ്യമായി വരുന്ന തുക എം.എൽ.എ ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു. പഠനയാത്ര കാഞ്ഞിരമറ്റം: ഇഗ്്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ ബോധവത്കരണത്തി​െൻറ ഭാഗമായി തേട്ടക്കാട് പക്ഷിസേങ്കതം സന്ദർശിച്ചു. 44 കാഡറ്റുകളും അധ്യാപകരും പൊലീസുകാരും പെങ്കടുത്തു.പരിസ്ഥിതി സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, ജലം സംരക്ഷിക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയാണ് കാഡറ്റുകളുടെ ലക്ഷ്യം. ഫോറസ്റ്റ് ബീറ്റ് ഒാഫിസർ ഷിബു ഉപഹാരങ്ങൾ നൽകി. വനത്തിൽ കിടന്ന പ്ലാസ്റ്റിക് ശേഖരിക്കുകയും ട്രക്കിങ് നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.