തൃപ്പൂണിത്തുറ: അഖില കേരള കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി സമിതിയുടെ നേതൃത്വത്തിൽ നടത്തി. പെട്രോളിെൻറയും ഡീസലിെൻറയും ഒപ്പം പാചകവാതകത്തിെൻറയും വില അടിക്കടി കൂട്ടി വാഹനങ്ങൾ ഓടിക്കുന്നവരെയും വീട്ടമ്മമാരെയും ബുദ്ധിമുട്ടിക്കുന്ന സമീപനത്തിനെതിരെ പ്രതിഷേധജ്വാല തൃപ്പൂണിത്തുറ ഫൊറോന വികാരി ജേക്കബ് പുതുശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോസഫ് അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു. എ.കെ.സി.സി അതിരൂപത സെക്രട്ടറി ജയ്മോൻ േതാട്ടുപുറം, വൈസ്പ്രസിഡൻറ് ബാബു ആൻറണി, ഫൊറോന പ്രസിഡൻറ് എ.വി. ഫ്രാൻസിസ്, തങ്കച്ചൻ പേേരപറമ്പിൽ, ജോൺസൺ മാവുങ്കൽ എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറ കിഴക്കേകോട്ട കവലയിൽ നടന്ന പ്രതിഷേധജ്വാലയിൽ മെഴുകുതിരി കത്തിച്ച് വീട്ടമ്മമാരടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധജ്വാലക്ക് പി.ജെ. ആൻറണി, റോസ്മി തോമസ്, ബിനോയ് ഏഴകുന്നേൽ, ജോസഫ് പൊറ്റംതാഴം, ജോർജ് ചെറുപുള്ളിൽ, പീറ്റർ പേരേപറമ്പിൽ, പാപ്പച്ചൻ പി.ജെ, ജോസഫ് വട്ടകുടിയിൽ, ജോൺസൺ ചമ്പക്കര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.