സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ വഞ്ചിച്ചു -ടി.ജെ. വിനോദ് തൃപ്പൂണിത്തുറ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും ജനങ്ങളെ വഞ്ചിച്ചുവെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.ജെ. വിനോദ്. ഉദയംപേരൂരിൽ 112, 114 ബൂത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയം മറച്ചുെവക്കാൻ ഇരു പാർട്ടികളും നടത്തുന്ന നാടകമാണ് ഇപ്പോൾ നടക്കുന്നത്. പ്രചാരണങ്ങൾക്കപ്പുറം വസ്തുതാപരമായി ഭരണത്തെ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്. സരസൻ അധ്യക്ഷത വഹിച്ച ു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ജൂബൻ ജോൺ, ജയൻ കുന്നേൽ, ടി.വി. ഗോപിദാസ് , പി.സി. സുനിൽ കുമാർ, ടി.പി. ഷാജി, കെ.എൻ. കാർത്തികേയൻ, ബാബു ആൻറണി, ഓമന പ്രകാശൻ, കെ.എൻ. സുരേന്ദ്രൻ, കെ.പി. രംഗനാഥൻ, എ.പി. ജോൺ, സജിത, പി.ആർ. മധു, സി.വി. രമേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.