തൃപ്പൂണിത്തുറ യോഗ സെൻററിെൻറ ആർ.എസ്.എസ് ബന്ധം അന്വേഷിക്കണം -കോണ്‍ഗ്രസ് കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദമായ ശിവശക്തി യോഗ കേന്ദ്രവും ആര്‍.എസ്.എസും തമ്മിെല ബന്ധം അന്വേഷിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യോഗ സെൻററുമായി ബന്ധപ്പെട്ട് മുന്‍ജീവനക്കാരനായ കൃഷ്ണകുമാര്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥാപനത്തിെൻറ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിെൻറ പങ്ക് വ്യക്തമാക്കുന്നതാണ്. മതം മാറിയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിന് കൊടിയ പീഡനം നടത്തിയിരുന്നെന്നും സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. ഇതിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പ്രതീഷ് വിശ്വനാഥ് ആര്‍.എസ്.എസിലും ബി.ജെ.പിയിലും ഉന്നതബന്ധം ഉണ്ടെന്ന് അവകാശപ്പെടുന്ന ആളാണ്. ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിവാദം ആസൂത്രണം ചെയ്തതും പ്രതീഷ് വിശ്വനാഥ് ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി ഹൈന്ദവ സംഘടനകളെയും ആള്‍ദൈവങ്ങളെയും ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച കണ്ണികൂടിയാണ് ഇയാളെന്നും രാജു പി. നായര്‍ പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം. യോഗ കേന്ദ്രത്തിെൻറ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.