പച്ചക്കറിത്തൈ വിതരണം

മൂവാറ്റുപുഴ: കർഷക കൂട്ടായ്മയായ ഹരിത സംസ്ഥാന ഹോർട്ടികൾചർ മിഷനും മൂവാറ്റുപുഴ കൃഷിഭവനുമായി സഹകരിച്ച് സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. വഴുതന, കാബേജ്, തക്കാളി, കോളിഫ്ലവർ, പയർ, മുളക് എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. മുനിസിപ്പൽ ചെയർപേഴ്‌സൻ ഉഷ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ഹരിത മൂവാറ്റുപുഴ പ്രസിഡൻറ് ഉല്ലാസ് ചാരുത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഉമാമത്ത് സലീം, രാജി ദിലീപ്, കൗൺസിലർമാരായ പി. പ്രേംചന്ദ്, പി.പി. നിഷ, മേരി ജോർജ് തോട്ടം, സി.എം. ഷുക്കൂർ, നൂറുദ്ദീൻ, കൃഷി അസി. ഡയറക്ടർ കെ. മോഹനൻ, ഹരിത മൂവാറ്റുപുഴ സെക്രട്ടറി കെ.എൻ. വോലായുധൻ, മൂവാറ്റുപുഴ കൃഷി ഓഫിസർ എൻ.ജി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.