മൂവാറ്റുപുഴ: ജനവാസ മേഖലയില്‍ എത്തിയ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. പോത്താനിക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എം.വി.ഐ.പി കനാലിന് സമീപത്തുനിന്നാണ് 20-കിലോയിലധികം തൂക്കമുള്ള യത്. പ്രദേശവാസിയായ മുകളേല്‍ ഷാജിയുടെ നേതൃത്വത്തിലാണ് മലമ്പാമ്പിനെ പിടിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ കനാല്‍ റോഡിന് സമീപത്തുള്ള മണ്ഡപത്തില്‍ ബെന്നിയുടെ കോഴിഷെഡിന് സമീപത്തേക്ക് ഇഴഞ്ഞ് നീങ്ങുമ്പോളാണ് പാമ്പിനെ കണ്ടത്. ചാക്കില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും വനം വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സി.പി.എം നേതാക്കളായ കെ.പി. ജയിംസ്, എ.കെ. സിജു എന്നിവര്‍ മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരമറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാത്രി മുകളേല്‍ ഏലിയാസിെൻറ വീട്ടിലെ ഇരുമ്പ് കൂട്ടില്‍ സൂക്ഷിച്ച മലമ്പാമ്പിനെ വെള്ളിയാഴ്ച പത്തരയോടെയെത്തിയ മുള്ളരിങ്ങാട് റേഞ്ച് ഓഫിസിലെ ഗാര്‍ഡ് ഫൈസല്‍, വാച്ചര്‍ സുരേഷ് എന്നിവര്‍ക്ക് ജില്ല പഞ്ചായത്ത് അംഗം കെ.ടി. അബ്രഹാം, വാര്‍ഡ് മെംബര്‍ പ്രിയ എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. സമീപത്ത് പുഴയോ, കാടോ ഇല്ലാത്ത ജനവാസ മേഖലയില്‍ മലമ്പാമ്പെത്തിയത് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. നിരവധിയാളുകളാണ് പാമ്പിനെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.