കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് കാമ്പസിൽ നടക്കുന്ന ടെക്നോ കൾചറൽ ഫെസ്റ്റ് 'ധിഷണ-2017' ശനിയാഴ്ച സമാപിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന് കീഴിെല മുഴുവൻ ബ്രാഞ്ചും സാങ്കേതിക വിനോദ പരിപാടികൾ സംഘടിപ്പിച്ച് മേളക്ക് മാറ്റുകൂട്ടി. സാങ്കേതികരംഗത്തെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ, ട്രഷർ ഹണ്ട്, ഫയർ ഡ്രിൽ, സോപ്പ് ഫുട്ബാൾ തുടങ്ങിയ കായിക വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. എൻജിനീയറിങ് പഠനരംഗത്തെ നവീന ആശയങ്ങളെ സംബന്ധിച്ച ക്ലാസുകളും നടന്നു. ഓട്ടോമൊബൈൽ പ്രദർശനം, സർവേ ട്രഷർ ഹണ്ട് തുടങ്ങിയവയാണ് വെള്ളിയാഴ്ചത്തെ ആകർഷകമായ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.