കയർ കേരള: ബയർ^സെല്ലർ മീറ്റ് ഇന്ന്

കയർ കേരള: ബയർ-സെല്ലർ മീറ്റ് ഇന്ന് ആലപ്പുഴ: കയർ കേരളയുടെ ഭാഗമായുള്ള ബയർ-സെല്ലർ മീറ്റ് ശനിയാഴ്ച രാവിലെ 10ന് ഹോട്ടൽ റമദയിൽ നടക്കും. വ്യവസായമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള കയർ ഉൽപന്ന വ്യാപാരികളും വിതരണക്കാരും കേരളത്തിൽനിന്നുള്ള കയർ ഉൽപന്ന വിൽപനക്കാരും കയറ്റുമതിക്കാരും ഒത്തുചേരുന്ന പരിപാടിയാണ് ബയർ- സെല്ലർ മീറ്റ്. വൈകീട്ട് നാലിന് ചുങ്കം കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയിൽ കയർ യന്ത്രങ്ങളെപ്പറ്റിയുള്ള രാജ്യാന്തര സെമിനാർ നടക്കും. കെ.എസ്.സി.എം.എം.സി എം.ഡി പി.വി. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ. അനിൽ മോഡറേറ്ററായിരിക്കും. ബംഗളൂരു സി.സി.ആർ.ഐയിലെ വസുദേവ്, തമിഴ്നാട് കുമാരഗുരു കോളജ് ഓഫ് ടെക്നോളജിയിലെ ഫൈബർ ഫാഷൻ ടെക്നോളജി പ്രഫസർ ഡോ. ജെ. ശ്രീനിവാസൻ, കോയമ്പത്തൂർ നിൽടെക്സ് എൻജിനീയേഴ്സ് ൈപ്രവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്. മണികണ്ഠൻ എന്നിവർ പങ്കെടുക്കും. ആലപ്പുഴയിൽ വരാൻ പോകുന്ന കയർ വ്യവസായ മ്യൂസിയത്തെപ്പറ്റിയുള്ള സെമിനാർ വൈകീട്ട് ഏഴിന് നടക്കും. കൺസർവേഷൻ ആർക്കിടെക്ടായ ബെന്നി കുര്യാക്കോസ് മ്യൂസിയത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ അവതരിപ്പിക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ അധ്യക്ഷൻ ഡോ. എ.വി. ജോസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.