കളമശ്ശേരി: പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടിയിൽനിന്ന് പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് പകരം പുതിയ നിയമനം നടത്താത്തതിലൂടെ കമ്പനിയുടെ പ്രവർത്തനം അതിവിദൂരമല്ലാതെ സ്തംഭത്തിലാകുമെന്ന് സേവ് എച്ച്.എം.ടി ഫോറം. മൂവായിരത്തഞ്ഞൂറിലധികം ജീവനക്കാർ മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഇപ്പോൾ 220 സ്ഥിരം ജീവനക്കാർ മാത്രമുള്ള ഒറ്റ ഷിഫ്റ്റാണുള്ളത്. 1994--2007 കാലഘട്ടത്തിൽ ആയിരെത്തണ്ണൂറിലധികം ജീവനക്കാരിൽ നിർബന്ധിത വി.ആർ.എസ് നടപ്പാക്കിയത് കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 2020 ആകുമ്പോഴേക്കും എച്ച്.എം.ടി ജീവനക്കാരുടെ എണ്ണം 100ൽ താഴെ മാത്രമാകുമെന്ന് സേവ് എച്ച്.എം.ടി ഫോറം നേതാക്കൾ കളമശ്ശേരിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എച്ച്.എം.ടി ഭൂമിയുടെ കൈയേറ്റം തടയാനും ഭൂമി സംരക്ഷിക്കാനും കേന്ദ്ര-കേരള സർക്കാർ മുൻകൈ എടുക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. 1997 സ്കെയിൽ പ്രകാരമുള്ള ശമ്പളമാണ് നൽകുന്നത്. അതിനാൽ 2009-10ൽ നിയമനം ലഭിച്ച 90 ജീവനക്കാരിൽ പലരും ശമ്പളക്കുറവ് കാരണം പുതിയ അവസരങ്ങൾ തേടി പോകുന്നു. കമ്പനിയിൽ വർഷങ്ങളായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 250 തൊഴിലാളികളുടെ ശമ്പളപരിഷ്കരണം നടത്തിയിട്ടിെല്ലന്ന് ഫോറം കുറ്റപ്പെടുത്തി. എച്ച്.എം.-ടിയെ ആധുനികവത്കരിക്കാൻ നടപടി വേണം പി.എഫ്, ഗ്രാറ്റ്വിറ്റി കുടിശ്ശിക കൊടുത്തുതീർക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഫോറം ഉന്നയിക്കുന്നത്. 12ന് വൈകീട്ട് 4.30ന് കളമശ്ശേരി പി.ഡബ്ല്യു.ഡി െഗസ്റ്റ്ഹൗസിൽ ജില്ലയിലെ ട്രേഡ് യൂനിയൻ, രാഷ്ട്രീയ നേതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ കൺവെൻഷൻ നടത്തുമെന്ന് സേവ് എച്ച്.എം.ടി ഫോറം നേതാക്കളായ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. -ചന്ദ്രൻപിള്ള, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷരീഫ് മരക്കാർ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഷറഫുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.