അവബോധന ക്ലാസ്​

കൊച്ചി: വിവരാവകാശ നിയമം സംബന്ധിച്ച് വ്യാപാരികൾക്കുള്ള സംശയനിവാരണത്തിന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് വിവരാവകാശ നിയമ അവബോധന ക്ലാസ് സംഘടിപ്പിച്ചു. ആർ.ടി.ഐ കേരള ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനു ക്ലാസെടുത്തു. തുടർന്ന് വ്യാപാരികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടിയും സംവാദവും നടന്നു. കെ.എം.സി.സി വൈസ് പ്രസിഡൻറ് ജി. കാർത്തികേയൻ സ്വാഗതവും കെ.എം.സി.സി യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.