നിലം, പുരയിടം ചട്ടങ്ങള്‍ ലഘൂകരിക്കണം ^കെ.ആര്‍.ഡി.എസ്.എ

നിലം, പുരയിടം ചട്ടങ്ങള്‍ ലഘൂകരിക്കണം -കെ.ആര്‍.ഡി.എസ്.എ മൂവാറ്റുപുഴ: നിലം, പുരയിടം ചട്ടങ്ങളിലെ അപാകതകള്‍മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് നിലവിലെ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്മ​െൻറ് സ്റ്റാഫ് അസോസിയേഷന്‍(കെ.ആര്‍.ഡി.എസ്.എ) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആനുകൂല്യം നേടി മൂന്ന് സ​െൻറ് ഭൂമി സ്വന്തമാക്കിയവര്‍പോലും വീട് നിര്‍മിക്കുന്നതിന് അനുമതിക്കായി നീണ്ട കാത്തിരിപ്പാണ്. മൂവാറ്റുപുഴ, ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷനുകളിലായി ആയിരത്തോളം അപേക്ഷകളാണ് തീരുമാനത്തിനായി കെട്ടിക്കിടക്കുന്നത്. വീട് വെക്കുന്നതിനുള്ള അനുമതിക്കായി സാധാരണ ജനങ്ങള്‍ നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. കാലപ്പഴക്കംചെന്ന വീടുകള്‍ പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ വീട് നിര്‍മിക്കുന്നതിന് അപേക്ഷ നല്‍കിയാൽപോലും നിലം, പുരയിടം ചട്ടങ്ങളില്‍ കുരുങ്ങി അനുമതി ലഭിക്കാത്ത സാഹചര്യമാണ്. കെട്ടിട നിര്‍മാണത്തിന് ബാങ്ക് ലോണ്‍ ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് പി.എ. ഹംസ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ. ഹുസൈന്‍, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി റെജി പി. ജോസഫ്, ജോയൻറ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വി.കെ. ജിന്‍സ്, ജില്ല ജോയൻറ് സെക്രട്ടറി കെ.കെ. ശ്രീജേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എച്ച്. ഷമീര്‍, വി.എം. സുഭാഷ്, ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച സേവനത്തിനുള്ള കലക്ടറുടെ പുരസ്‌കാരത്തിന് അര്‍ഹരായ മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫിസിലെ ക്ലര്‍ക്ക് ബി. ബിനു, താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് നീതു എം. കുമാര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി എം.എ. വിജയന്‍(പ്രസി.) എന്‍. രേഖ, പി.ടി. ഗിരിജ മോള്‍(വൈസ് പ്രസി.) എം.എസ്. അനൂപ്കുമാര്‍(സെക്ര.) സതീഷ് സത്യന്‍, ടി.കെ. സലീഷ്(ജോ. സെക്ര.) ബി.എന്‍. രാജീവ്(ട്രഷ.) എന്നിവരെ തെരെഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.