അണ്ടർ 17 ലോകകപ്പ്: പ്രചാരണ പരിപാടികൾ ഇന്ന് സമാപിക്കും

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് ആവേശം ഒട്ടും ചോരാതെ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിവന്ന പ്രചാരണ പരിപാടികൾക്ക് വെള്ളിയാഴ്ച സമാപനമാകുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കായിക വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായാണ് പരിപാടി നടത്തിയത്. കാസർകോട്ടുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണവും പാറശ്ശാലയിൽനിന്ന് ആരംഭിച്ച ബാൾ റണ്ണും വൈറ്റിലയിൽ സംഗമിച്ച് വൈകീട്ട് നാലോടെ ദർബാർ ഹാൾ മൈതാനിയിൽ എത്തും. മന്ത്രി എ.സി. മൊയ്തീൻ ഇവ രണ്ടും സ്വീകരിച്ച് മൈതാനിയിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ സ്ഥാപിക്കും. ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നതുവരെ ഇത് ഇവിടെ ഉണ്ടാകും. വലിയ സ്ക്രീനിൽ കളികളുടെ തത്സമയ സംേപ്രഷണം കാണാനും അവസരം ഉണ്ടാകും. ദിവസവും വൈകീട്ട് കുട്ടികൾക്കായുള്ള ഗോളടി മത്സരമുൾപ്പെടെ വിവിധ പരിപാടികൾ മൈതാനത്ത് നടത്തും. ചാമ്പ്യൻഷിപ്പി​െൻറ പ്രചാരണാർഥം നടത്തിയ വൺ മില്യൺ ഗോൾ പരിപാടി വലിയ വിജയമായിരുെന്നന്നും രണ്ട് മില്യൺ ഗോൾ അടിച്ചതായാണ് കണെക്കന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.