ഇലഞ്ഞി: സെൻറ് ഫിലോമിനാസ് പബ്ലിക് സ്‌കൂളില്‍ നടന്ന സൈബര്‍ കൂട്ടായ്മയുടെ ഉദ്ഘാടനം സബ് ഇന്‍സ്‌പെക്ടര്‍ പി.എസ്. സാബു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ എറണ്യാകുളത്തില്‍ അധ്യക്ഷത വഹിച്ചു. മാത്യു പീറ്റര്‍, കൊച്ചുട്രീസ ജോണ്‍സ്, അഖില ആര്‍. ബോണി, അലന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ പരിഹരിക്കാൻ ബോധവത്കരണ യജ്ഞം തുടരാനും ശരിയായ സൈബര്‍ ശീലങ്ങള്‍ പരിശീലിപ്പിക്കാനും സൈബര്‍ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കാനും തീരുമാനിച്ചു. ക്ലാസിന് ആലുവ സൈബര്‍ സെല്ലിലെ ബോബി കുര്യാക്കോസ്, സിവില്‍ െപാലീസ് ഓഫിസറായ സിബി അച്യുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ പദ്ധതികൾക്ക് 30 ലക്ഷം അനുവദിച്ചു കൂത്താട്ടുകുളം: -ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് കൂത്താട്ടുകുളം നഗരസഭയിലെ വിവിധ പദ്ധതികൾക്ക് 30 ലക്ഷം രൂപ അനുവദിച്ചു. വടകര കീരുകുന്ന് കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം, വടകര- ശോലോം ഓളോൻ കോളനി വികസനത്തിന് മൂന്ന് ലക്ഷം, ചമ്പോന്തത്താഴം വള്ളിയാങ്കമല റോഡിന് രണ്ട് ലക്ഷം, കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിന് രണ്ട് കംപ്യൂട്ടറുകൾ എന്നിങ്ങനെയാണ് അനുവദിച്ചത്. കേരള കോൺഗ്രസ് എം കൂത്താട്ടുകുളം മണ്ഡലം പ്രസിഡൻറ് തോമസ് തേക്കുംകാട്ടിൽ, വൈസ് പ്രസിഡൻറ് ബേബി കീരാംതടം എന്നിവർ എം.പിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.