അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: മുളവൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ നിലവിലെ യു.പി.എസ്.എയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. കുടിശ്ശിക നിവാരണയജ്ഞം-2017 മൂവാറ്റുപുഴ: കുടിശ്ശിക നിവാരണയജ്ഞത്തി​െൻറ ഭാഗമായി വാട്ടര്‍ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷന്‍ പരിധിയിലെ മൂവാറ്റുപുഴ, വാഴക്കുളം, കൂത്താട്ടുകുളം, കോതമംഗലം, പിറവം, മുളന്തുരുത്തി, ഇലഞ്ഞി എന്നീ സെക്ഷന്‍ ഓഫിസുകള്‍ക്ക് കീഴിലെ വാട്ടര്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ 14ന് മുമ്പ് കുടിശ്ശിക അടക്കണം. കുടിശ്ശിക അടച്ചില്ലെങ്കില്‍ അറിയിപ്പുകൂടാതെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടിക്ക് ശിപാര്‍ശ ചെയ്യുെമന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഗാര്‍ഹിക, ഗാര്‍ഹികേതര വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ട് ബില്ല് ലഭിക്കാത്ത ഉപഭോക്താക്കള്‍ വിവരമറിയിക്കണം. ഫോണ്‍: 8547638437.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.