ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ആലപ്പുഴയിൽ കോൺഗ്രസിനെ വളർത്തി സാധാരണ ജനങ്ങൾക്ക് കടന്നുവരാൻ അവസരം ഒരുക്കിയ നേതാവാണ് ഡി.സി.സി മുൻ പ്രസിഡൻറ് വി.ഇസഡ്. ജോബ് എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വി.ഇസഡ്. ജോബിെൻറ ജന്മശതാബ്്ദി പ്രമാണിച്ച് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ബ്ലോക്ക് പ്രസിഡൻറ് ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു, എ.എ. ഷുക്കൂർ, അഡ്വ. ഡി. സുഗതൻ, ബാബു ജോർജ്, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ്ഭട്ട്, സിറിയക് ജേക്കബ്, ടി.വി. രാജൻ, അഡ്വ. ജി. മനോജ്കുമാർ, അഡ്വ. റീഗോ രാജു, ബഷീർ കോയാപറമ്പൻ, എം.കെ. നിസാർ, ജി. രാജേന്ദ്രൻ, കെ.എ. സാബു, പി.വി. അജയകുമാർ, ആർ. ഗിരീശൻ, ആർ. സ്കന്ദൻ എന്നിവർ സംസാരിച്ചു. താറാവിനെ അകത്താക്കിയ മലമ്പാമ്പിനെ പിടികൂടി മണ്ണഞ്ചേരി: ആറാം വാർഡ് ഈരയിൽ ജോസിെൻറ താറാവുകളെ അകത്താക്കിയ മലമ്പാമ്പിനെ പിടികൂടി. വീടിന് സമീപെത്ത തോട്ടിൽ പാമ്പ് താറാവിനെ തിന്നുന്നത് കണ്ടാണ് ജോസ് കഴുത്ത് ലക്ഷ്യമാക്കി കുരുക്ക് എറിഞ്ഞ് പിടിച്ചത്. തുടർന്ന് മാക്കിണിക്കാട് അഷ്റഫിെൻറ സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു. ഒരു താറാവിനെ അകത്താക്കി രണ്ടാമത്തേതിനെയും തിന്നുമ്പോഴാണ് പാമ്പ് കുരുക്കിലായത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ കൊണ്ടുപോയി. വിദ്യാഭ്യാസ വായ്പ കുടിശ്ശിക നിവാരണ പദ്ധതി ആലപ്പുഴ: കേരള സംസ്ഥാന സഹകരണ ബാങ്ക് ആലപ്പുഴ ബ്രാഞ്ചിൽനിന്ന് വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കേരള സർക്കാർ പ്രഖ്യാപിച്ച എജുക്കേഷൻ േലാൺ റീ പേമെൻറ് സപ്പോർട്ട് സ്കീം പദ്ധതി പ്രകാരം വൻ ഇളവുകൾ നൽകുന്നു. പദ്ധതി ആനുകൂല്യം ലഭിക്കാൻ ഇൗ മാസം 31ന് മുമ്പ് ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.