രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച 73കാരന്‍ പിടിയില്‍

ചേര്‍ത്തല: രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച വേയാധികനെ പൊലീസ് പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പരുത്യംപള്ളി പട്ടാണിശ്ശേരി കോളനിയില്‍ പുരുഷനാണ് (കുട്ടന്‍ -73) പിടിയിലായത്. മിഠായി നൽകി അനുനയിപ്പിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് പറയുന്നു. കുട്ടിയെ അന്വേഷിച്ചെത്തിയ മാതാവ് സംഭവം കാണുകയും അര്‍ത്തുങ്കല്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.