നെടുമ്പാശ്ശേരി: വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് േക്വാട്ട അനുവദിക്കണമെന്ന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കേന്ദ്ര സര്‍ക്കാറിനും നിവേദനം നല്‍കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌കുഞ്ഞ് മൗലവി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായശേഷം നെടുമ്പാശ്ശേരി അന്തർേദശീയ വിമാനത്താവളത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മൊത്തം ഹജ്ജ് അപേക്ഷകരില്‍ 21 ശതമാനവും കേരളത്തില്‍നിന്നാണ്. എന്നാല്‍, ഇതിന് ആനുപാതികമായ പരിഗണന ഇനിയും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് പ്രവർത്തന പരിപാടി ഈ വര്‍ഷം പുതുക്കി നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിമാന കമ്പനികളുടെ ടെൻഡര്‍ ആഗോളതലത്തില്‍ വിളിക്കണമെന്നും ഇത് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി കരിപ്പൂരിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹജ്ജ് കമ്മിറ്റി വഴി യാത്രയായ ചുരുക്കം ചിലര്‍ക്ക് മദീനയിലെ താമസവുമായി ബന്ധപ്പെട്ട് അസൗകര്യം നേരിട്ടതായി ചെയര്‍മാന്‍ പറഞ്ഞു. 700 റിയാലാണ് ഓരോ ഹാജിക്കും മദീനയിലെ താമസ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി െചലവഴിച്ചിരുന്നത്. എന്നാല്‍, മദീന പള്ളിയില്‍നിന്ന് രണ്ട് കിലോമീറ്ററോളം അകലെ പഴയ കെട്ടിടങ്ങളാണ് കേരളത്തില്‍നിന്നുള്ള ഏതാനും ഹാജിമാര്‍ക്ക് നല്‍കിയതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 350 റിയാല്‍ വീതം ഇവര്‍ക്ക് മടക്കി നല്‍കാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ തുക കൈമാറും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.