കൊച്ചി: കാക്കനാട് രാജഗിരി കോളജിൽ 'ഇൻഫ്ലോറെ 17' പേരിൽ ദേശീയ മാനേജ്മെൻറ് ഫെസ്റ്റ് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറ്, ഏഴ് തീയതികളിലാണ് പരിപാടി. രാജ്യത്തെ അഞ്ഞൂറോളം കോളജുകളിൽനിന്ന് ആറായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. 17 വ്യത്യസ്ത മത്സരങ്ങളുണ്ടായിരിക്കും. അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക. ആറിന് വിശിഷ്ടാതിഥിയായി സിനിമ നടി അപർണ ബാലമുരളിയും ഏഴിന് സംവിധായകൻ രഞ്ജിത്ത് ശങ്കറും പങ്കെടുക്കും. റോർ എന്ന പേരിൽ വനത്തിെൻറ പശ്ചാത്തലത്തിൽ നടത്തുന്ന പരിപാടിക്കായി കാമ്പസിലെ 50 ഏക്കർ സ്ഥലം വിദ്യാർഥികൾ ഒരുക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കളാണ് പശ്ചാത്തല നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തൽസമയ രജിസ്ട്രേഷന് സൗകര്യമുണ്ട്. ആറിന് രാവിലെ പത്തുവരെയാണ് രജിസ്‌ട്രേഷൻ. വാർത്തസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഫ്രാൻസിസ് മണവാളൻ, പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, പ്രഫ. സജി ജോർജ്, പ്രഫ. സൂസൻ മാത്യു, ക്രിസ് മാത്യു റെജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.