മെഡിക്കൽ കോളജ് നവീകരണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും

കളമശ്ശേരി: മെഡിക്കൽ കോളജിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി രണ്ടുവർഷത്തിനകം നവീകരണം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് 395 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. പ്രോജക്ട് തയാറാക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തി. അത്യാവശ്യം ഉപകരണങ്ങൾ വാങ്ങാൻ ഒന്നരക്കോടി രൂപ നൽകി. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ നിർമാണം മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും. സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളജിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സങ്കീർണമാണ്. പ്രവൃത്തിപരിചയത്തി​െൻറയും വിദ്യാഭ്യാസ യോഗ്യതയുെടയും അടിസ്ഥാനത്തിൽ നിയമിക്കാനും ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രത്യേകം കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന സി.ടി സ്കാൻ ഉടൻ പ്രാവർത്തികമാക്കും. എം.ആർ.ഐ സ്കാൻ ഉൾപ്പെടെ 25 കോടി െചലവിട്ടുള്ള ഇമേജിങ് സ​െൻറർ എന്നിവക്കുള്ള ടെൻഡർ നടപടി പൂർത്തിയാക്കി. കാത്ത് ലാബ് ജനുവരിയിൽ പൂർത്തീകരിക്കുമെന്നും അവർ പറഞ്ഞു. രാവിലെ 11.30ഓടെയാണ് മെഡിക്കൽ കോളജിൽ മന്ത്രി മിന്നൽപരിശോധന നടത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയിൽ െചലവിട്ട മന്ത്രി ബ്ലഡ് ബാങ്ക്, നവീകരണം നടക്കുന്ന വാർഡുകൾ, അത്യാഹിത വിഭാഗം, നവജാതശിശു പരിചരണ വിഭാഗം എന്നിവ പരിശോധിച്ചു. സമീപത്തെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചില്ല. മെഡിക്കൽ സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥർ ഉള്ള കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഒരാൾപോലും മന്ത്രിയെ കാണാൻ എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.