മാവേലിക്കര: ഗൗരി ലങ്കേഷിെൻറ വധത്തില്‍ പ്രതിഷേധിച്ച് ഫാഷിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മ ബുധനാഴ്ച വൈകീട്ട് നാലിന് മാവേലിക്കര മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. മനോജ് കെ. പുതിയവിള ഉദ്ഘാടനം ചെയ്യും. പുരോഗമനകല സാഹിത്യസംഘം, യുക്തിവാദി സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയ പ്രതിരോധസമിതി, കെ.പി.സി.സി സംസ്‌കാര സാഹിതി, വായന, യുവകല സാഹിതി, എ.ഐ.പി.എസ്.ഒ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ എസ്. അഭിലാഷ് അറിയിച്ചു. ചിത്രം AKL58 സഹപാഠിക്ക് നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ കൈമാറ്റ ചടങ്ങ് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു നന്മയുടെ സ്നേഹവീടൊരുക്കി വിദ്യാർഥികൾ ഹരിപ്പാട്: സഹപാഠിക്ക് സ്നേഹവീട് നിർമിച്ചുനൽകി പള്ളിപ്പാട് ഹോളി എയ്ഞ്ചൽസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചത്. കുട്ടികൾ സമാഹരിച്ച തുകയും സുമനസ്സുകളുടെ സഹായവും ചേർത്താണ് ഒമ്പതാം ക്ലാസ് വിദ്യാർഥി അമൽ ഹരിക്കും രണ്ട് സഹോദരങ്ങൾക്കും അമ്മക്കും വീട് നിർമിച്ചത്. പിതാവ് മരിച്ചപ്പോൾ ബാക്കിയായ സ്വപ്നമാണ് പൂവണിഞ്ഞത്. പൊതുസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ എം.പി അമൽ ഹരിക്ക് വീടിെൻറ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സെൻറ് ജോർജ് ഓർത്തഡോക്സ് സിംഹാസനപള്ളി സഹ വികാരി മനോജ് മാത്യു, വാർഡ് അംഗം സുനിൽ എബ്രഹാം, ശാമുവൽ ബാബു കടുകോയിക്കൽ, സീനിയർ പ്രിൻസിപ്പൽ പുഷ്പ സോമൻ, വൈസ് പ്രിൻസിപ്പൽ സൂസമ്മ കുര്യൻ, സി.ബി.എസ്.ഇ ആലപ്പുഴ സഹോദയ പ്രസിഡൻറ് വി.സി. കുര്യൻ, രമ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം AKL59 ഡി.വൈ.എഫ്.ഐ ടൗണ്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ഉപരോധിക്കുന്നു നഗരസഭ ചെയര്‍മാനെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു ചെങ്ങന്നൂര്‍: ജില്ല ആശുപത്രിയിലെ മാലിന്യം മൂന്നാഴ്ചയായിട്ടും നീക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണ്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാനെയും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെയും ഉപരോധിച്ചു. സെക്രട്ടറി മനു എം.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജയിംസ് സാമുവല്‍, പ്രസിഡൻറ് രമ്യ മുരളി, ട്രഷറര്‍ ശ്രീശാന്ത് ശ്രീധരന്‍, സതീഷ് ജേക്കബ്, റിൻറു, പ്രണവ്, സി. ലിജോ, നന്ദു എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രിയിലെ മാലിന്യം മുഴുവനും നീക്കിയശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.